കേരളം
'കോരള'മാകുന്നത്
കുട്ടികളുടെ
കുറ്റം കൊണ്ട് തന്നെയോ?
കെ.ആര്‍.അശോകന്‍,
ലക്ചറര്‍,
ഡയറ്റ്
കണ്ണൂര്‍
ഭാഷാപോഷിണി
മാസികയുടെ 2016 എപ്രില്‍ ലക്കത്തില്‍
ശ്രീ. പി.ജെ
.ജോഷ്വ
ആവരുതോ ലിപിയില്‍ ഇത്തിരി
കൂടി യുക്തിഭദ്രത എന്ന
ലേഖനമെഴുതിക്കൊണ്ട് പുതുതലമുറയിലെ
പഠിതാക്കളുടെ എഴുത്തില്‍
കണ്ടുവരുന്ന സ്വര-വ്യജ്ഞന
ഉപചിഹ്നങ്ങള്‍ സംബന്ധിച്ച
പിശകുകള്‍ പരിശോധിക്കുന്നു.
അധ്യാപകരുടെയും
വിദ്യാഭ്യാസ വിദഗ്ധരുടെയും
സജീവമായ ശ്രദ്ധയും തുടര്‍
പ്രവര്‍ത്തന സന്നദ്ധതയും
അര്‍ഹിക്കുന്നതും
തുടര്‍പ്രവര്‍ത്തനപ്രേരണ
നല്‍കുന്നതുമായ ഈ ലേഖനത്തിന്റെ
സംക്ഷിപ്തവും അതിന്റെ
അടിസ്ഥാനത്തിലുളള ചില ചിന്തകളും
ആണ് ഈ കുറിപ്പുകളിലൂടെ
പങ്കുവെയ്ക്കാനാഗ്രഹിക്കുന്നത്.
മലയാളത്തില്‍
എന്തിനാണിങ്ങനെ നാല് ഡ (ട,ഠ,ഡ,ഢ)
എന്ന് മലയാളം
അധ്യാപകര്‍ പോലും ചോദിക്കുന്ന
ഇക്കാലത്ത്,
കുട്ടികളുടെ
എഴുത്തിലുളള ഉപചിഹ്നങ്ങളുടെ
വ്യവസ്ഥയില്ലായ്മ പരിഹരിക്കാന്‍
മലയാള ലിപിയിലെ ഇന്ന്
നിലനില്‍ക്കുന്ന ചില
യുക്തിരാഹിത്യങ്ങള്‍
പരിഹരിക്കേണ്ടതുണ്ടെന്ന്
ലേഖകന്‍ കരുതുന്നു.
തന്റെ ഒന്നാം
ക്ലാസ്സിലെ തുടക്കക്കാരിയായ
മകളുടെ, വാക്കുകളും
ലഘുവാക്യങ്ങളും വായിക്കാനുളള
ശേഷി എത്രയുണ്ടെന്നു നോക്കാനും
ഇത്തിരി പഠിപ്പിക്കാനും
മുതിര്‍ന്ന അദ്ദേഹം അനുഭവിച്ച
പ്രശ്നം നോക്കാം.
മകളുടെ
സ്ലേറ്റില്‍ എഴുതിക്കൊടുത്തു
- 'ഇതുവരെ'
വായിച്ചു
കേള്‍പ്പിക്കാനും പറഞ്ഞു.
അതുവരെ വാക്കുകള്‍
ഒക്കെ പറഞ്ഞു കേള്‍പ്പിച്ചുകൊണ്ടിരുന്ന
കുട്ടി കടുത്ത ആലോചനയിലായി,
മൗനത്തിലായി.
അതു
നീളുന്നതനുസരിച്ച് അച്ഛന്
അസ്വസ്ഥത കൂടി വന്നു.
ഒടുവില്‍ അദ്ദേഹം
ഇടപെട്ടു.
'വായിച്ചേ,
ആദ്യം എഴുതിയിരിക്കുന്നതെന്താ?'
'
ആദ്യം ഇ'
'പിന്നെ'
'പിന്നെ
തു'
'രണ്ടു
കൂടി ചേര്‍ത്തു വായിച്ചേ'
വായനയില്ല
, ആലോചന
തന്നെ.
വായിപ്പിച്ചേ
വിടൂ എന്ന വാശിയില്‍ അച്ഛന്‍
പറയിപ്പിക്കാന്‍ തുടങ്ങി-
അടുത്ത അക്ഷരം
'വ'
അല്ലേ?
'ആണ്
'
"അടുത്തത്
നോക്ക് ; 'ര'യുടെ
മുന്നില്‍ പുളളിയില്ലേ.
അതു
'രെ'
എന്നു വായിക്കണമെന്നറിയില്ലേ
?”
അപ്പോള്‍
മകളുടെ എളിയ ബുദ്ധിയില്‍
നിന്ന് ഒരു കനത്ത ചോദ്യം
വന്നു.
'ര'
യുടെ മുന്നില്‍
പുളളിയിട്ടാല്‍ 'രെ
' ആണെന്ന്
എനിക്കറിയാം .
പക്ഷെ ,
'വ 'കഴിഞ്ഞ്
പുളളിയിട്ടാല്‍ അത് എങ്ങനെയാണ്
വായിക്കുക?
മലയാളം
പഠിച്ചു വരുന്ന ഓരോ കുഞ്ഞും
ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നു.
ഒന്നൊന്നായി
നോക്കാം:
ഘട്ടം-1
ക എന്ന ശബ്ദത്തെ
ചിഹ്നങ്ങള്‍ ഉപയോഗിച്ച്
മാറ്റിത്തീര്‍ക്കുമ്പോള്‍
'കൃ'
വരെ പ്രശ്നമില്ല
– എല്ലാ ചിഹ്നങ്ങളും
പ്രധാനശബ്ദത്തിന്റെ പിന്നാലെ
പോകുന്നു.
ഘട്ടം
-2 ഭാഷ
പഠിക്കുന്ന കുഞ്ഞുമനസ്സുകളില്‍
ആ യുക്തി (കയുടെ
വലതുഭാഗത്ത് വളളിയിയിട്ടാല്‍
'കി'
;പുളളിയിട്ടാല്‍
'കു ')
ഉറച്ചുവരുമ്പോഴാണ്
കെ,കേ
എന്നിവ കയറിവരുന്നത് .
ഇവിടെ ചിഹ്നങ്ങള്‍
മുന്നില്‍ കയറി പ്രധാനശബ്ദങ്ങളെ
വലിച്ചു കൊണ്ടു പോവുകയാണ്.
ഒരു സംഘര്‍ഷാവസ്ഥ
അവിടെത്തുടങ്ങുന്നു.
ഘട്ടം
-3 ഈ ഘട്ടം
കുറച്ചുകൂടി കടുപ്പമാകുന്നു.
കൊ , കോ
എന്നാക്കെയാകുമ്പോള്‍
ചിഹ്നങ്ങള്‍ ഇരുപുറവും നിന്ന്
പ്രധാന വ്യജ്ഞനാക്ഷരത്തെ
വകഞ്ഞു പിടിക്കുകയാണ്.
ഇടംവലം വിടാതെ.
ചിഹ്നരീതി
വീണ്ടും മാറുന്ന ഉദാഹരണങ്ങള്‍
ഇനിയുമുണ്ട്.'ൈ'
എന്ന ചിഹ്നത്തെ
സംബന്ധിച്ച പ്രശ്നമാണത്.
ഒരു
പുളളിയിട്ട് ക എന്നെഴുതിയാല്‍
കെ എന്നു വായിക്കുമെങ്കില്‍
രണ്ടു പുളളിയിട്ട് ക എഴുതിയാല്‍
'കേ'
എന്നല്ലേ
വായിക്കേണ്ടത് ?
ഒരു
പുള്ളി ഹ്രസ്വമെങ്കില്‍
രണ്ട് പുള്ളി ദീര്‍ഘമല്ലേ
എന്ന യുക്തി.
യുക്തിവച്ച്
ആലോചിക്കാതിരുന്നാല്‍
പ്രശ്നമൊന്നുമില്ല.
പക്ഷേ,
കാലം പഴയതല്ല.
കുഞ്ഞുങ്ങള്‍
ഇന്ന് പല കാര്യം പഠിക്കുന്നവരാണ്.
പലതും തുടക്കത്തിലേ
യുക്തിപരമായി ആലോചിച്ച്
പഠിക്കേണ്ടതാണ്.
അവര്‍ അങ്ങനെ
പഠിക്കുമ്പോള്‍ പഠിക്കുന്ന
എല്ലാ കാര്യത്തിലും യുക്തി
പ്രയോഗിക്കും.
മലയാളപഠനത്തിലും
അപ്രകാരം ചെയ്യും.
ചോദ്യങ്ങള്‍
മനസ്സിലുണരും.
തര്‍ക്കങ്ങള്‍
തലയിലുദിക്കും.
'ആശാന്‍ പറയുന്നത്
അതുപോലെ പഠിച്ചില്ലെങ്കില്‍
അടിച്ചു തുട പൊളിക്കും'
എന്നത് പണ്ട്.
അതിന് ഇന്ന്
നിലനില്‍പ്പില്ല.
പേടിച്ചോ കല്‍പനയ്ക്ക്
കീഴ്പെട്ടോ അല്ല പഠനം എന്ന്
വരുമ്പോള്‍ (അങ്ങനെയല്ലേ
വേണ്ടത് ?) യുക്തിക്ക്
നിരക്കാത്തത് പിന്നാമ്പുറത്തേക്ക്
പോകും.
ആ
പിന്നാമ്പുറം പോക്കല്ലേ
കുട്ടികളുടെ എഴുത്തിലെ
തെറ്റുകള്‍ക്കുള്ള
മുഖ്യകാരണങ്ങളിലൊന്ന് ?
സ്വരചിഹ്നങ്ങളുടെ
കാര്യത്തിലുള്ള യുക്തിഭംഗങ്ങള്‍
പരിഹരിക്കേണ്ടതുണ്ടെന്ന്
ലേഖകന്‍ അഭിപ്രായപ്പെടുന്നു.
അതിനദ്ദേഹത്തിനുള്ള
മറ്റ് ന്യായങ്ങള്‍ കൂടി
നോക്കാം:
ലിപികളെ
പരിഷ്കരിക്കല്‍ മലയാളത്തില്‍
പലതവണ നടന്നിട്ടുണ്ട്.
വട്ടെഴുത്തും
കോലെഴുത്തും കഴിഞ്ഞ്
'ഗ്രന്ഥ'ത്തിലൂടെ
ആര്യഎഴുത്തില്‍ എത്തിക്കഴിഞ്ഞും
ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍
ലിപികള്‍ക്ക് മാറ്റം
വരുത്തിയിട്ടുണ്ട്.
കൊഴിയും കോഴിയും
മലയാളത്തില്‍ കൊഴി എന്നെഴുതിയിരുന്ന
ഒരു കാലം ഉണ്ടായിരുന്നു.
സന്ദര്‍ഭത്തിനൊത്ത്
കൊഴി എന്നോ കോഴി എന്നോ
വായിച്ചുകൊള്ളണം.
കെട്ടു എന്നതും
കേട്ടു എന്നതും കെട്ടു
എന്നുതന്നെയായിരുന്നു അന്ന്.
അര്‍ത്ഥം ഗ്രഹിപ്പിക്കല്‍
ശരിയാക്കാന്‍ നമ്മള്‍ േ ,
ോ ഇവ കണ്ടുപിടിച്ചു.
അത് ലിപിയിലെ ഒരു
മാറ്റമായിരുന്നു.
'ആര്യ'യില്‍
വന്നുകഴിഞ്ഞട്ടാണ് ബഞ്ചമിന്‍
ബെയ് ലി മലയാളത്തെ ചതുരവടിവില്‍
നിന്ന് ഇന്നത്തെ വര്‍ത്തുള
വടിവിലേക്ക് പിടിച്ചുമാറ്റിയത്.
അതുകൊണ്ട്
, മലയാളത്തിലെ
ഉപചിഹ്നങ്ങളുടെ പരിഷ്കാരം
ഒരാവശ്യമായി മാറിയിരിക്കുന്നു
എന്ന് വാദിക്കുന്ന ശ്രീ.
പി.ജെ.ജോഷ്വ
അത് താഴെ പറയുന്നപോലെ ആകാമെന്ന്
നിര്‍ദ്ദേശിക്കുന്നു.
ശബ്ദവ്യതിയാനത്തിനുള്ള
ചിഹ്നനം ഒരേ പ്രകാരത്തില്‍
എന്ന യുക്തിഭദ്രമായ ഈ നിലപാട്
(ചിഹ്നങ്ങള്‍
പിന്നാലെ) നമ്മള്‍
സ്വീകരിക്കുകയാണെങ്കില്‍
മലയാളം എഴുതാന്‍ പഠിക്കുമ്പോഴുള്ള
വലിയ ബൗദ്ധികകടമ്പകള്‍
ഒഴിഞ്ഞുകിട്ടില്ലേ?
(അവസാനിക്കുന്നില്ല)
നല്ല നിർദ്ദേശങ്ങളാണ് ,നടപ്പാകുമെങ്കിൽ
മറുപടിഇല്ലാതാക്കൂനല്ല നിർദ്ദേശങ്ങളാണ് ,നടപ്പാകുമെങ്കിൽ
മറുപടിഇല്ലാതാക്കൂ"രെ" രെ ആയി വായിക്കാൻ യുക്തി അല്ല തടസ്സമാകുന്നത്. യുക്തി മാത്രം വെച്ച് എല്ലാം പഠിക്കാനും പറ്റുന്നില്ല. ഭാഷ പരിഷ്കരിക്കപ്പെടുന്നതിൽ തെറ്റില്ല. പക്ഷെ പരിഷ്കാരം ആവശ്യമാണോ എന്ന് ആദ്യം യുക്തിസാഹമായി വിലയിരുത്തണം. ഇന്നത്തെ കുട്ടിക്ക് പഠിക്കാൻ തടസ്സമാകുന്നത് യുക്തിയല്ല. ഒരു പുതിയ കാര്യം കാണുമ്പോൾ, ഇതങ്ങനെയല്ലേ വേണ്ടത്... ഇങ്ങനെയാണോ... എന്നൊക്കെയുള്ള സംശയങ്ങൾ കാലാകാലങ്ങളിൽ കുട്ടികൾക്ക് ഉണ്ടായിട്ടുള്ളത് തന്നെയാണ്. ഇത് ലേഖകന്റെ കുട്ടിക്കോ ഇന്നത്തെ കുട്ടികൾക്കോ ഉണ്ടായ പുതിയ വെളിപാടൊന്നും അല്ല. "ഐ " എന്ന അക്ഷരം ശരിക്കും "എ " എന്നല്ലേ വായിക്കേണ്ടത് എന്ന സംശയം എനിക്കും ഉണ്ടായിട്ടുണ്ട്. പക്ഷേ അത് ഭാഷാപഠനത്തിൽ പ്രസക്തമല്ല. കാരണംഇത്തരംപ്രശ്നങ്ങൾപഠിക്കുന്നകുട്ടികൾക്ക്സ്വാഭാവികമാണ്. അതിന് ഒത്തു ഭാഷ പരിഷ്കാരിക്കാനിറങ്ങിയാൽ ഒരു അടിസ്ഥാനം പോലും ഭാഷയ്ക്ക് ഇല്ലാതെയാകും. ഓരോ കുട്ടിക്കും ഓരോ തരം ചേരായ്കകൾ ആകും ഓരോ കാര്യത്തിലും തോന്നുക. ഇതിനെല്ലാം അനുസരിച്ചു ഭാഷ പരിഷ്കാരിക്കാൻ പറ്റുമോ?
മറുപടിഇല്ലാതാക്കൂഭാഷയുടെ കാര്യം മാത്രമല്ല മറ്റ് പല വിഷയങ്ങളിലും ഈ ചേരായ്ക നമുക്ക് കാണാം. ഉദാ :nacl സോഡിയം ക്ളോറൈഡിന്റെ കെമിക്കൽ ഫോർമുലയാണ്. സോഡിയത്തിൽ എവിടെയാണ് n, c, L? അപ്പോൾ ഫോർമുല അങ്ങനെയല്ലല്ലോ വേണ്ടത് എന്നൊക്കെ ചിന്തിച്ചാൽ എന്തുചെയ്യും? അതോ മലയാള ഭാഷ ആർക്ക് വേണമെങ്കിലും തോന്നിയപോലെ എടുത്തു മാറ്റീം തിരുത്തിയും കളിക്കാമെന്നോ?
ഇന്നത്തെ കുട്ടിക്ക് ഭാഷാപ്രയോഗത്തിലും ഭാഷ പഠിക്കുന്നതിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് വായനയും എഴുത്തും കുറഞ്ഞതുകൊണ്ട്തന്നെയാണ്. ഫോണിന്റെയും മറ്റും കടന്നുകയറ്റം കുട്ടികളുടെ മറ്റുള്ളവരോടുള്ള ബന്ധങ്ങളിലും പെരുമാറ്റത്തിലും വരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
കുട്ടികൾ ( മനുഷ്യർ ) പലവിധമാണ്. പല സ്വഭാവക്കാരും പല അഭിരുച്ചികൾ ഉള്ളവരുമാണ്.
ചിലർക്ക്കണക്കിന്നേക്കാൾഭാഷകളോടുംകഥകളോടുമാവുംതാല്പര്യ. അവ വായിക്കാനും ഗ്രഹിക്കാനും അവർക്ക് ചിലപ്പോൾ കൂടുതൽ കഴിവുണ്ടായി എന്ന് വരാം. അങ്ങനെയുള്ളവർക്ക് എന്ത് ചേരായ്ക തോന്നിയാലും അക്ഷരങ്ങൾ ഓർത്തിരിക്കാനും തിരിച്ചറിയാനും എഴുതാനും എളുപ്പകുമായിരിക്കും. ചിലർക്ക് അക്കങ്ങളാകും ആ സ്ഥാനത്. നേരെ തിരിച്ചു ആക്കങ്ങളെ മനസ്സിലാക്കാൻ കഴിവ് കുറഞ്ഞവരും അത് എളുപ്പം സാധിക്കുന്നവരും ഉണ്ടാകും.
അതിന് ഭാഷ മാറ്റാനും സംഖ്യകളുടെ രൂപം മാറ്റാനും പോയാൽ എന്തൊക്കെ മാറ്റണം?
എന്നുകരുതി അടിസ്ഥാനപരമായ കാര്യങ്ങൾ പഠിക്കാതെ മുന്നോട്ട് പോകാൻ പറ്റുമോ? എഴുതാനും വായിക്കാനും കുട്ടികൾ പഠിച്ചിരിക്കണം. എണ്ണാനും കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും പഠിച്ചിരിക്കണം. അതിന് ചിലർക്ക് പ്രയാസം നേരിടും ചിലർക്ക് മടിയും കാണും. ചിലർക്ക് ആനന്ദകരമാക്കിയാൽ പഠനം ലളിതമാകും. ചിലർക്ക് പേടി വന്നാലേ പഠിക്കൂ. രോഗത്തിനല്ല രോഗിക്കാണ് മരുന്ന് എന്ന് പറഞ്ഞതുപോലെ, ഓരോ കുട്ടിക്കും അനുസരിച്ചു അദ്ധ്യാപകൻ അടവ് മാറ്റിക്കൊണ്ടിരിക്കനം. അടിസ്ഥാനകാര്യങ്ങളിൽ അഭിരുചിക്കോ താല്പര്യത്തിനോ സ്ഥാനമില്ല. ഇതുപോലുള്ള യുക്തിപരമായ സംശയങ്ങൾ പണ്ടും കുട്ടികൾ പറഞ്ഞിരുന്നു. എങ്കിലും ആരും അക്ഷരം പഠിക്കാതെഇരുന്നില്ല. ഇത്തരം നിസാര കാര്യങ്ങളിൽ ഭാഷ പുനഃക്രമീകരിക്കണം എന്നൊക്കെ പറഞ്ഞാൽ അതാണ് യുക്തിക്കു നിരക്കാത്ത കാര്യം. ടൈപ്പ് ചെയ്തതിൽ അക്ഷരത്തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക. അക്ഷരം പഠിക്കാത്തത്കൊണ്ടല്ല. ഭാഷയുടെ യുക്തിരാഹിത്യം കാരണവും അല്ല...