VISIT NEW RESOURCE BLOG REFORM www.dietkannurresources.blogspot.in

2016, ജൂൺ 22, ബുധനാഴ്‌ച

വായനോത്സവം 2016


പുസ്തകപരിചയം
വശ്യം അനുവര്‍ത്തിക്കേണ്ട വിദ്യാഭ്യാസം
നിത്യ ചൈതന്യയതി
തയ്യാറാക്കിയത് :
കെ.രമേശന്‍ കടൂര്‍, ഡയറ്റ് ലക്ചറര്‍

1924 നവംബര്‍ 2 ന് പത്തനംതിട്ട താലൂക്കിലെ മുറിഞ്ഞ കല്ലില്‍ ജനിച്ചു. 1952ല്‍ നടരാജഗുരുവിന്റെ ശിഷ്യനായി. ഫിലോസഫിയില്‍ എം എ ബിരുദം നേടി. വിവിധ കോളെജുകളില്‍ അധ്യാപകനായി. 1956 മുതല്‍ 1959 വരെ ബോംബെ , കാശി , ഹരിദ്വാര്‍, ഋഷികേശം എന്നിവിടങ്ങളിലുളള ആശ്രമങ്ങളില്‍ താമസിച്ച് വേദാന്തം, ന്യായം, യോഗം തുടങ്ങിയവ അഭ്യസിച്ചു.

ഇംഗ്ലീഷിലും മലയാളത്തിലുമായി 170കൃതികള്‍ രചിച്ചു. നളിനി എന്ന കാവ്യ ശില്പത്തിന് 1977- ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മെയ് 14 ന് യശ:ശരീരനായി.

ഈ പുസ്തകത്തിന് 104 പേജുകളിലായി 15 അധ്യായങ്ങളുണ്ട്. നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസം നിലവില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉദാഹരണ സഹിതം വിശകലനം ചെയ്യുന്നു. പിരാഹരങ്ങള്‍ നിര്‍ദ്ദേശിക്കുക കൂടി ചെയ്യുന്നു.

പേജ് 43മുതല്‍ 57 വരെയുളള ഭാഗങ്ങള്‍ ശൈശവകാല വിദ്യാഭ്യാസവും പരിചരണവും വിശദമാക്കുന്നു. "ഒരു കുഞ്ഞിനു ജന്മാവകാശമുണ്ടോ? ഉണ്ടെങ്കില്‍ അതെന്തായിരിക്കും? നിശ്ചയമായിട്ടും കുഞ്ഞായിരിക്കുന്നതായിരിക്കും കുഞ്ഞിന്റെ ജന്മാവകാശം. ആ ജന്മാവകാശം അഞ്ചുവയസ്സിനു മുമ്പെ കുഞ്ഞില്‍ നിന്നും കവര്‍ന്നെടുത്തു കഴിഞ്ഞാല്‍ അവനോ അവള്‍ക്കോ പിന്നെ തൊണ്ണൂറോ നൂറോ വയസ്സാകുന്നതിനിടയ്ക്ക് ഒരു ദിവസമെങ്കിലും കുഞ്ഞായിരിക്കാന്‍ കഴിയുകയില്ല' -ഈ വാക്കുകളില്‍ ശിശൂവിനെക്കുറിച്ചും ശൈശവകാലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും - അകാലവാര്‍ധ്യകത്തിലേക്ക് തളളിവിടുന്ന ശൈശവ കാലവിദ്യാഭ്യാസത്തെക്കുറിച്ചും - മാതാപിതാക്കള്‍ കണ്ണുതുറക്കും തരത്തിലാണ് ഇതിലെ ഓരോ അധ്യായവും. അധ്യാപകരും രക്ഷിതാക്കളും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട നല്ലൊരു പുസ്തകമാണിത്.

2 അഭിപ്രായങ്ങൾ: