VISIT NEW RESOURCE BLOG REFORM www.dietkannurresources.blogspot.in

2016, ജൂൺ 24, വെള്ളിയാഴ്‌ച

വായനോത്സവം 2016


പുസ്തകപരിചയം
അവിശ്വാസി
അയാന്‍ ഹിര്‍സി അലി
INFIDEL - AYAAN HIRSI ALI
തയ്യാറാക്കിയത് : കെ.വി പത്മനാഭന്‍, സിനീയര്‍ ലക്ചറര്‍, ഡയറ്റ്

അയാന്‍ ഹിര്‍സി അലി - തന്റെ ജീവിത കഥ പറയുന്നു.

2005 ല്‍ ടൈം മാസിക ലോകത്തിലെ ഏറ്റവും സ്വാധീന ശക്തിയുളള നൂറ് വ്യക്തികളില്‍ ഒരാളായി തെരഞ്ഞെടുത്ത വ്യക്തിയാണ് അയാന്‍. അയാനും തിയോ വാന്‍ഗോഗും ചേര്‍ന്ന് നിര്‍മ്മിച്ച ഹ്രസ്വചിത്രമാണ് "സബ്മിഷന്‍ പാര്‍ട്ട് വണ്‍". 2004-ല്‍ സംവിധായകനായ തിയൊ വാന്‍ഗോഗ് തീവ്രവാദികളുടെ വെടിയുണ്ടകള്‍ക്ക് ഇരയായി.
സോമാലിയായിലെ പരമ്പരാഗത മുസ്ലിം കുടുംബത്തില്‍ പിറന്ന അയാന്റെ സ്വന്തം ജീവിതകഥ തന്നെയായിരുന്നു INFIDEL. തീവ്രവാദികളുടെ അടുത്ത ഇര സബ്മിഷന്റെ രചന നിര്‍വ്വഹിച്ച താനാണെന്ന് ബോധ്യപ്പെട്ട അയാന്‍ ഡച്ച് സര്‍ക്കാര്‍ സംരക്ഷിക്കാനൊരുങ്ങവെ തന്നെ അമേരിക്കയിലെക്ക് കുടിയേറി. സൊമാലിയായില്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കേണ്ടി വന്ന കൊടിയ പീഢനങ്ങളുടെയും ദുരിതങ്ങളുടെയും നേര്‍ക്കാഴ്ചകള്‍- INFIDEL കാണിച്ചു തരുന്നു.

ദുരിത ലോകത്ത് നിന്ന് രക്ഷപ്പെട്ട് സ്ത്രീവാദിയും രാഷ്ട്രീയക്കാരിയും എഴുത്തുകാരിയും ആയിത്തീര്‍ന്ന അയാന്‍ ഹിര്‍സി അലിയുടെ അതിതീവ്രതയാര്‍ന്ന ജീവിതാനുഭവങ്ങള്‍ നമ്മെ അത്ഭൂതപ്പെടുത്തുന്നു. വിശ്വാസം, ആചാരം , അടിമത്ത്വം എന്നിവയില്‍ നിന്ന് അവിശ്വാസിയായി പരിണമിക്കുന്ന അയാന്റെ ജിവിതത്തിലെ അതിജീവനമുഹൂര്‍ത്തങ്ങള്‍ ഈ കൃതി അനാവരണം ചെയ്യുന്നു


അപസര്‍പ്പക കഥകളെ വെല്ലുന്ന സംഭവങ്ങളിലൂടെ അയാന്റെ ജീവിതം മുന്നേറുമ്പോള്‍ നാം സ്വയം ചോദിച്ചു പോകുന്നു. മനുഷ്യന്റെ വഴിമുടക്കുന്നതാരാണ്? സ്വന്തം വിശ്വാസങ്ങളും , കുടുംബവും , സമൂഹവും ഓരോ തവണയും കീഴ്പ്പെടുത്താന്‍ ശ്രമിക്കുമ്പോഴും അസാമാന്യ ധൈര്യത്തോടെ ചങ്ങലകള്‍ പൊട്ടിച്ച് സ്ത്രീ മോചനത്തിന്റെ തേരാളിയായി അയാന്റെ കുതിപ്പ് തുടരുന്നു. അയാന്റെ ജീവിതവും എഴുത്തും രാഷ്ട്രീയവും കാലാതിവര്‍ത്തിയായിരിക്കുമെന്നതില്‍ സംശയമില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ