VISIT NEW RESOURCE BLOG REFORM www.dietkannurresources.blogspot.in

2016, ജൂൺ 25, ശനിയാഴ്‌ച

വായനോത്സവം 2016

പരിസ്ഥിതി ചിന്ത

(തയ്യാറാക്കിയത് : അജിത്ത് കെ. ആര്‍, സീനിയര്‍ ലക്ചറര്‍, ഡയറ്റ് കണ്ണൂര്‍
ജലം മലിനമായിക്കൊണ്ടിരിക്കുന്നു, വായു മലിനമായിക്കൊണ്ടിരിക്കുന്നു, നദികള്‍ വറ്റിവരളുന്നു. കാടുകള്‍ നശിക്കുന്നു.കുന്നും മലകളും കാണാതാകുന്നു, പുത്തന്‍ രോഗങ്ങള്‍ പടരുന്നു. ഇങ്ങനെയാണെങ്കില്‍ വലിയ ദുരന്തമാണ് മാനവരാശിയെ കാത്തിരിക്കുന്നത്. 4,5വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ പേരുകേട്ട രണ്ടു പത്രങ്ങള്‍ നമ്മുടെ കിണറുകളിലെ ശുദ്ധി പരിശോധിക്കുകയുണ്ടായി. ഞെട്ടിക്കുന്ന വിവരമാണ് കിട്ടിയത്. 80ശതമാനം കിണറുകളിലെ വെളളത്തിലും ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം അപകടകരമാംവണ്ണം ഉളളതായി കണ്ടു.

എന്തുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നു ? ഉത്തരം വളരെ ലളിതം. പ്രകൃതിയുമായി ഒരു ബന്ധവുമില്ലാതെയാണ് മനുഷ്യന്‍ പെരുമാറുന്നത്. കാലവസ്ഥമാറ്റം എന്നത് എന്നെത്തെക്കാളും ശക്തമായി വന്നിരിക്കുന്നു. ഭൗമതാപനില ക്രമതീതമായി വര്‍ദ്ധിച്ചിരിക്കുന്നു.

പ്രകൃതിയില്‍ എല്ലാറ്റിനും താളമുണ്ട്. ഈ താളം പിഴച്ചാല്‍ ഭൂമി അധികകാലം ഉണ്ടാവില്ല. 2008 -ല്‍ യു.എന്‍ ഒ പറഞ്ഞത് "ചൂട് കൂടുന്ന ശിലങ്ങള്‍ വലിച്ചെറിയു " 'അല്ലെങ്കില്‍ ' കാര്‍ബണ്‍ കുറഞ്ഞ സമ്പദ് -വ്യവസ്ഥയ്ക്കായി ശീലങ്ങള്‍ മാറ്റുക " എന്നതാണ് രണ്ടും ഒന്നുതന്നെ. ഭൂമി രോഗത്തിന് അടിമയായതിന്റെ ലക്ഷണങ്ങള്‍ ലോകമ്പൊടും കാണാനുണ്ട്. പെട്ടെന്നുണ്ടാകുന്ന ഭൂകമ്പം , പ്രളയം,സുമാത്രയിലും ജപ്പാനിലും ഉണ്ടായ സുനാമികള്‍ അമേരിക്കയിലും മ്യാന്‍മാറിലും ഉണ്ടായ കത്രീന- നര്‍ഗ്ഗീസ് കൊടുക്കാറ്റുകള്‍ എല്ലാം ഇതിന്റെ ലക്ഷണങ്ങള്‍.

ഭൂമിയ്ക്ക് പനി
200 കീ.മി, 300 കീ.മി വേഗതയില്‍ പെട്ടെന്ന് കൊടുങ്കാറ്റടിക്കാന്‍ ഒറ്റകാരണമേയുളളൂ. ഭൂമിക്ക് ചൂട് കൂടിയിരിക്കുന്നു. ഭൂമിയ്ക്ക് പനി വരുന്നതെങ്ങനെ? ആധുനിക ( ആഡംബര) മനുഷ്യന്‍ അന്തരീക്ഷത്തിലേക്ക് വിസര്‍ജ്ജിക്കുന്ന കാര്‍ബണ്‍ഡയോക്സൈഡ്, മീതേന്‍, നൈട്രസ് ഓക്സെഡ് തുടങ്ങിയ ചില വാതകങ്ങളുടെ തോത് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു.പരിസ്ഥിതി സ്നേഹികള്‍ വളരെ മുമ്പെ മുന്നറിയിപ്പ് കൊടുത്തെങ്കിലും ആഗോളഭരണകൂടങ്ങള്‍ തുടക്കത്തില്‍ അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല എന്നു മാത്രമല്ല ഇക്കാര്യങ്ങള്‍ പറയുന്നവരെ കളിയാക്കാനും മടിച്ചില്ല. എന്നാല്‍ ഇന്ന് അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ തെരെഞ്ഞെടുപ്പുകളില്‍ പോലും ഇവയൊക്കെ പ്രധാനചര്‍ച്ചാ വിഷയമാണ് .1996 നു ശേഷം മാത്രമാണ് ചില മാറ്റങ്ങള്‍ ഭരണക്കൂടങ്ങള്‍ ചിന്തിച്ച് തുടങ്ങിയത്.ഒരു പരിധി വരെ ഭൂമി സഹിക്കും എന്നാല്‍ അധികമായാലോ?

ഭൂമിക്ക് ചൂട് കൂടാന്‍ കാരണം അന്തരീക്ഷത്തിലെ ഉയര്‍ന്ന അളവിലുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡ് ആണ് . ഭരണകൂടങ്ങള്‍ മുതല്‍ ഓരോ മനുഷ്യനും കാര്‍ബണ്‍ഡയോക്സെഡ്, മീഥേന്‍, നൈട്രസ് ഓക്സെഡ് എന്നിവയുടെ വിസര്‍ജ്ജനം കുറവുളള സമ്പദ്വ്യവസ്ഥയ്ക്കായി ശ്രമിക്കേണ്ടതുണ്ട്. ആധികാരിക പഠനങ്ങളുടെ വെളിച്ചത്തില്‍ ഇതിനാവശ്യമായ നിയമനിര്‍മാണങ്ങളും വ്യക്തിഗതനടപടികളും അത്യാവശ്യമാണ്.വികസനം എന്ന വാക്കിന്റെ മുമ്പില്‍ നില്‍നില്‍പ്പിന്റെ വികസനം ( Sustainable development ) എന്നു വരാന്‍ തുടങ്ങിയത് നല്ലത് തന്നെ. കാരണം പരിസ്ഥിതിക പ്രശ്നങ്ങള്‍ പരസ്പര ബന്ധിതവും പരസ്പരാശ്രിതവുമാണ്. ഒരു ശാസ്ത്ര സാങ്കേതിക ഒറ്റമൂലി പ്രയോഗം ഇതിന് പറ്റില്ല. അതിനാല്‍ ഓരോ മനുഷ്യനും (മറ്റു ജീവജാലങ്ങള്‍ പ്രകൃതിക്ക് വേണം- പ്രകൃതിക്ക് ദോഷം ചെയ്യുന്നില്ല ) അവന്റെ പ്രവര്‍ത്തിയില്‍ പാരിസ്ഥിതിക ചിന്ത വച്ച് പുലര്‍ത്തണം.

1979- ല്‍ ജോസ് ലവ്ലോക്ക് എന്ന ശാസ്ത്രഞ്ജന്‍ തന്റെ ഗയ എന്ന പുസ്തകത്തില്‍ ഭൂമിയെ ഒരു വലിയ ജീവിയായാണ് സങ്കല്പിച്ചത്. എത്ര ഉദാത്തമായ പരിസ്ഥിതി കാഴ്ചപ്പാട് ! 710 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പും 33ദശലക്ഷവര്‍ഷങ്ങള്‍ക്കുമിടയില്‍ 5പ്രാവശ്യം ഭൂമി പൂര്‍ണ്ണമായും ഹിമം കൊണ്ടു മൂടപ്പെട്ടു. തല്‍സമയങ്ങളില്‍ കാര്‍ബണിന്റെ കുറവു കൊണ്ടായിരുന്നു ഇത്. അതിനാല്‍ കാര്‍ബണ്‍ ഭൂമിയുടെ ചൂട് നിലനിര്‍ത്താനും ഇന്നു കാണുന്ന ജീവികളുടെ ഉല്‍ഭവത്തിനും കാരണമായി. പക്ഷെ കാര്‍ബണിന്റെ ആധിക്യം കൂടി കൂടി സഹിക്കാവുന്നതിലും അധികമായിരിക്കുന്നു.

ഹരിതഗൃഹപ്രഭാവം

തണുപ്പ് കാലങ്ങളില്‍  സസ്യങ്ങള്‍ക്ക് ആവശ്യമായ ചൂട് നല്‍കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന കൂരയേയാണ് സാധാരണയായി ഹരിതഗൃഹം എന്നു പറയുന്നത്. ഭൂമിയില്‍ കാണുന്ന ഹരിതഗൃഹവാതകങ്ങള്‍ കാര്‍ബണ്‍ഡയോക്സെഡ്, നീരാവി, മീഥേന്‍, ക്ലോറോഫ്ളുറോ കാര്‍ബണുകള്‍, നൈട്രസ് ഓക്സൈഡ് , ഓസോണ്‍ എന്നിവയാണ്. ഈ വാതകങ്ങളുടെ വിസര്‍ജ്ജനം കൂടി വന്ന് ഭൂമിയ്ക്ക് മുകളില്‍ ഒരു കവചം പോലെ നിന്ന് (ഹരിതഗൃഹത്തിനെ പോലെ) വായുവിനെ പോലെ വീണ്ടും വീണ്ടും ചൂടാക്കി നിര്‍ത്തുന്നു.ഹരിതഗൃഹവാതകങ്ങള്‍ ചൂടിനെ വലിച്ചെടുക്കുന്ന വാതകങ്ങളാകയാല്‍ ചൂട് വര്‍ദ്ധിച്ചു വരുന്നു. ഈ പ്രതിഭാസത്തെയാണ് ഹരിതഗൃഹപ്രഭാവം എന്നു പറയുന്നത്. പ്രകാശത്തെ കടത്തിവിടുകയും ചൂടിനെ പിടിച്ചുവയ്ക്കുകയും ചെയ്യുന്നത് , ഭൗമന്തരീക്ഷത്തിലെ ഹരിതഗൃഹപ്രഭാവം ഉണ്ടാകുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നുത് കാര്‍ബണ്‍ഡയോക്സൈഡ് ആണ് . (കാര്‍ബണ്‍ഡയോക്സൈഡ് കൂടുതലുളള ഗ്രഹങ്ങളുടെ ചൂട് വളരെ കൂടുതലാണ്. 17000C വരെയുണ്ട് ചില ഗ്രഹങ്ങളില്‍.)

ഹരിതഗൃഹവാതകങ്ങള്‍ക്ക് സാന്ദ്രത കൂടിയാല്‍ ഭൂമിയില്‍ ചൂട് വര്‍ദ്ധിക്കും . ചന്ദ്രനില്‍ വായു മണ്ഡലമില്ല. അതിനാല്‍ ഹരിതഗൃഹവാതകങ്ങളുമില്ല. ചന്ദ്രന്റെ ഉപരിതല ഊഷ്മാവ് -180C ആണ്. ഭൂമിയിലെ ശരാശരിതാപനില 150C ആണ്. സൂര്യനില്‍ നിന്ന് ഏകദേശം തുല്യ അകലത്തിലാണ് ഭൂമിയും ചന്ദ്രനും എങ്കിലും ചന്ദ്രനില്‍ തണുപ്പ് ഭൂമിയില്‍ ജീവന്റെ ഊഷ്മളത. അതിനാല്‍ ഹരിതഗൃഹപ്രഭാവം ഭൂമിയില്‍ ജീവന്‍ നിലനിറുത്താന്‍ സഹായിക്കുന്നു. എന്നാല്‍ ഇവ അധികമായാലോ?


ചാള്‍സ് ഡേവിഡ് കീലിംഗ് എന്ന ശാസ്ത്രജ്ഞര്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് അളന്ന് തിട്ടപ്പെടുത്തുന്ന മാര്‍ഗ്ഗം കണ്ടെത്തി. 1955ല്‍ ആപേക്ഷിക ഭൗമാന്തരീക്ഷ കാര്‍ബണ്‍ഡയോക്സൈഡ് 310 പി.പി.എം ആയിരുന്നു. ഇപ്പോള്‍ ഇത് വര്‍ദ്ധിച്ച് 387 പി.പി.എം എത്തിയിരിക്കുന്നു. ഇങ്ങിനെപോയാല്‍ 2070 ആവുമ്പോഴെക്കും 600 പി.പി.എം ആകും എന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. കീലിംഗിന്റെ ഈ ഗ്രാഫിനെ കീലിംഗ് രേഖ എന്ന പേരിലറിയപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ