VISIT NEW RESOURCE BLOG REFORM www.dietkannurresources.blogspot.in

2016, ജൂൺ 21, ചൊവ്വാഴ്ച

വായനോത്സവം 2016


പുസ്തകപരിചയം

പെണ്ണിന്റെ ഹൃദയം ചരിത്രത്തെ വ്യാഖ്യാനിക്കുമ്പോള്‍
തയ്യാറാക്കിയത് :
കെ.ജെ സെബാസ്റ്റ്യന്‍ നടുവില്‍, സീനിയര്‍ ലക്ചറര്‍, ഡയറ്റ് കണ്ണൂര്‍

1657 ല്‍ മുഗള്‍ സമ്രാട്ടായ ഷാജഹാന്‍ പക്ഷപാത രോഗ ബാധിതനായ സന്ദര്‍ഭം! യുവ രാജാവായ ദാരഷുക്കോവിനെ പുറത്താക്കി അധികാരം പിടിക്കാന്‍ കുടില തന്ത്രങ്ങളുമായി ഔറംഗസീബ് പടനീക്കം തുടങ്ങി. ദല്‍ഹി ചക്രവര്‍ത്തിയാകാന്‍ ഏറ്റവും യോഗ്യന്‍ മുറാദാണെന്നും അതിനു വേണ്ടി ഒരു ഫക്കീറിനെ പോലെ താന്‍ പ്രവര്‍ത്തിക്കുമെന്നും വാഗ്ദാനം ചെയ്ത് മുറാദിനെ വശത്താക്കി ഒടുവില്‍ ചതിപ്രയോഗത്തിലൂടെ തടങ്കിലാക്കി . ഷൂജയെയും മുറാദിനെയും ദാരയുടെ പുത്രന്മാരെയും പവിര്‍ശര്‍ബത്ത് കുടിപ്പിച്ച് സ്ഥിരബുദ്ധി നശിച്ചവരാക്കി . തോല്‍പിക്കപ്പെട്ട ദാരയുടെ ശിരസ്സുറത്ത് ആഗ്ര കോട്ടയില്‍ തടവിലാക്കിയ പിതാവിനും മൂത്തമകള്‍ ജഹാന്നാരയ്ക്കും കാഴ്ചയായി സമര്‍പ്പിക്കുന്നു ഇളയ സഹോദരനും ചക്രവര്‍ത്തിയുമായ ഔരംഗസീബ് !

ഇരുപത് വര്‍ഷത്തോളം ആഗ്രകോട്ടയില്‍ തടവുകാരിയായി കഴിഞ്ഞ ജഹന്നാര ബീഗം തന്നോടു തന്നെ നടത്തുന്ന ആത്മഭാഷണം മുഗള്‍ സാമ്രാജ്യ ചരിത്രത്തെ ഒരു പെണ്ണിന്റെ ഹൃദയം എങ്ങിനെ നോക്കിക്കാണുന്നുവെന്നു വിവരിക്കുന്നു.

"ഔറംഗസേബ്, ഞാന്‍ ശപിക്കുന്നു. ഹതഭാഗ്യനായ ദാരയെ നീ തെരുവാധാരമാക്കി, നിരീശ്വര വാദിയെന്നു കുറ്റം ചുമത്തി വധിച്ചു. നീ നിന്റെ കനിഷ്ഠ സഹോദരങ്ങളായ മുറാദിനെയും ഷൂജയെയും അവരുടെ പുത്രന്മാരെയും 'പവിര്‍ ശര്‍ബത്ത് ' കുടിപ്പിച്ചു കൊന്നു. നീ എന്തു കൊണ്ട് എനിക്കു വിഷം തരുന്നില്ല ?”

"ഔറംഗസേബ് ഞാന്‍ പ്രവചിക്കുന്നു! അല്ലയോ ശക്തിമാന്‍ നീ ഈശ്വരനെ ഭയപ്പെടുന്നു. അദ്ദേഹത്തെ സ്നേഹിക്കുന്നില്ല. പ്രജകള്‍ നിന്നെ ഭയപ്പെടുന്നു. പക്ഷെ സ്നേഹിക്കുന്നില്ല"

ഭാരതചരിത്രം , സംസ്കാരം , ഭാരതീയ പുരാണങ്ങള്‍ , ഇതിഹാസങ്ങള്‍, പേര്‍ഷ്യന്‍ സാഹിത്യം എന്നിവയില്‍ പണ്ഡിതയായിരുന്ന ഷാജഹാന്റെ പ്രിയ പുത്രിയുടെ പ്രണയ നൊമ്പരങ്ങള്‍, പ്രവചനങ്ങള്‍, പ്രത്യാശകള്‍, എന്നിവ ഈ കൃതിയെ അതീവ ഹൃദ്യമാക്കുന്നു. ആണ്ടുകള്‍ക്കും തീയതികള്‍ക്കും യുദ്ധവിജയങ്ങള്‍ക്കും അപ്പുറത്ത് ചരിത്ര സന്ധികളിലെ മനുഷ്യാവസ്ഥയുടെ നേര്‍ ചരിത്രം അന്വേഷിക്കുന്നവര്‍ക്ക് ഈ കൃതി വെളിച്ചമാവുന്നു.

കൃതി :ജഹനാര
വിഭാഗം :ആത്മകഥ
വിവര്‍ത്തനം :എം.എന്‍ സത്യാര്‍ഥി പ്രസാധനം :മാതൃഭൂമി ബുക്സ്

4 അഭിപ്രായങ്ങൾ:

  1. സാർത്ഥകമായ വിലയിരുത്തൽ

    മറുപടിഇല്ലാതാക്കൂ
  2. സാർത്ഥകമായ വിലയിരുത്തൽ

    മറുപടിഇല്ലാതാക്കൂ
  3. പ്രവചനാതീതമായ മനസ്സ് ഏതുകാലത്തും ജാലങ്ങള് കാട്ടിയിട്ടുണ്ടല്ലോ

    മറുപടിഇല്ലാതാക്കൂ
  4. പ്രവചനാതീതമായ മനസ്സ് ഏതുകാലത്തും ജാലങ്ങള് കാട്ടിയിട്ടുണ്ടല്ലോ

    മറുപടിഇല്ലാതാക്കൂ