VISIT NEW RESOURCE BLOG REFORM www.dietkannurresources.blogspot.in

2016, ജൂൺ 29, ബുധനാഴ്‌ച

വായനോത്സവം 2016


വേദഗണിതം (Vedic Mathematics)
ഗ്രന്ഥകര്‍ത്താവ് : ജഗത്ഗുരുശങ്കരാചാര്യശ്രീഭാരതീയകൃഷ്ണ തീര്‍ഥാജിമഹാരാജ
(തയ്യാറാക്കിയത് : കെ.എം. ചന്ദ്രന്‍, സീനിയര്‍ ലക്ചറര്‍,ഡയറ്റ്)

പൗരാണിക ഭാരതീയ കൃതികളെ അവലംബിച്ച് ഗണിതശാസ്ത്രത്തില്‍ രചിക്കപ്പെട്ടിടുളള ഗ്രന്ഥങ്ങളില്‍ എറ്റവും മികച്ചത് എന്നു പറയാവുന്ന ഗ്രന്ഥമാണ് വേദഗണിതം. ഋക്,യജൂസ്.സാമം. അഥര്‍വം എന്നീ നാല് വേദങ്ങളില്‍ നിന്നും ആയുര്‍വേദം, ഗാന്ധാരവേദം,ധനുര്‍വേദം,സ്ഥാപത്വവേദം എന്നീ ഉപനിഷ്ത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത പതിനാറ് സൂത്രങ്ങള്‍ വ്യാഖ്യാനിച്ചു കൊണ്ടാണ് ഈ കൃതി എഴുതിയിട്ടുളളത്. ഗുണനം, ഹരണം, വ്യവകലനം, ഘടകക്രിയ , വര്‍ഗ്ഗം തുടങ്ങിയവ കണ്ടെത്തുന്നതിന് വളരെ എളുപ്പമായ മാര്‍ഗ്ഗങ്ങള്‍ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്.പാശ്ചാത്യ ഗണിതരീതികള്‍ അവലംബിച്ചപ്പോള്‍ ഭാരതീയരുടെ മഹത്തായ ഈ ഗണിത സമ്പ്രദായം അവഗണിക്കപ്പെട്ടു പോവുകയാണ് ഉണ്ടായത്. അങ്കഗണിത ക്രിയകളും ബീജഗണിത ക്രിയകളും വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന മാര്‍ഗങ്ങള്‍ ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. വളരെയധികം ഘട്ടങ്ങളിലൂടെ കടന്നു പോവെണ്ട ക്രിയകള്‍ ഏതാനും ചില ഘട്ടങ്ങള്‍ കൊണ്ടു തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന എളുപ്പ വഴികളും ഇതിലുണ്ട്. 

നാം ഇന്നുപയോഗിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ രസകരമായ ചില കുറുക്കുവഴികളും ഈ ഗ്രന്ഥത്തില്‍ പരിചയപ്പെടാം, അധ്യാപകര്‍ക്കും,വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ ഉപകാരപ്രദമായ ഈ ഗ്രന്ഥം ഗണിതശാസ്ത്രത്തില്‍ താല്പര്യം വളര്‍ത്താനും ഭാരതീയ ഗണിതശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ ധാരണയുണ്ടാക്കാനും ഉപകാരപ്രദമാണ്.

ചില ഉദാഹരണങ്ങള്‍ നോക്കൂ

95x94എന്ന ഗണിതക്രിയ പരിശോധിക്കുക. പരാമ്പരാഗതരീതി നമുക്ക് സുപരിചിതമാണ്. വേദഗണിതം ഉപയോഗിച്ച് ഇത് എങ്ങനെ ചെയ്യാം എന്നു നോക്കാം.

95 - നൂറില്‍ നിന്നുളള വ്യത്യാസം -5
94- നൂറില്‍ നിന്നുളള വ്യത്യാസം -6
                 95-6=89
                 94-5=89
                 6x5=30

ഈ ഗണിതക്രിയയുടെ ഉത്തരം =8930
മറ്റൊരുദാഹരണം നോക്കാം:
87x98 
        87-2=85

        98-13=85
        13x2 =26
ഉത്തരം =8526

വര്‍ഗം കാണുന്നത് നോക്കൂ
97
  100-97 = 3
      97-3 = 94
          32 =09

ഉത്തരം =9409

എഴുതി വിശദീകരിക്കാതെ തന്നെ മനകണക്കായി ഈ ഉത്തരം കണ്ടെത്താമല്ലോ. (വ്യക്തതവരുത്താനാണ് വിശദീകരിച്ചത്) ഇതു പോലെ ഭിന്നസംഖ്യകള്‍ ദശാംശരൂപത്തിലാക്കുന്നതിനും (ദീര്‍ഘഹരണം നടത്താതെ ) ദ്വിമാനസമവാക്യങ്ങള്‍ ഏകമാനസമവാക്യങ്ങള്‍ എന്നിവ നിര്‍ദ്ധാരണം ചെയ്യുന്നതിനും ഉളള എളുപ്പവഴികള്‍ ഈ ഗ്രന്ഥത്തിലുണ്ട്.

ഗണിതക്രിയകള്‍ ലളിതമാക്കുന്ന വഴികള്‍ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിന് 10അധ്യായങ്ങളാണുളളത്. എല്ലാം അത്യന്തം രസകരവും ജിജ്ഞാസാഭരിതാവുമാണ്. ഗണിതശാസ്ത്രകുതുകികള്‍ നിസ്സംശയം വായിച്ചിരിക്കേണ്ട ഗ്രന്ഥമാണിത്.

1 അഭിപ്രായം:

  1. വേദഗണിതത്തിലെ ഗണിതക്രിയാരീതികള്‍ അനുയോജ്യമായ സന്ദര്‍ഭങ്ങളില്‍ ക്ലാസ് മുറികളില്‍ പ്രയോജനപ്പെടുത്തണം

    മറുപടിഇല്ലാതാക്കൂ