VISIT NEW RESOURCE BLOG REFORM www.dietkannurresources.blogspot.in

2014 നവംബർ 7, വെള്ളിയാഴ്‌ച

Post title

മുകുളം ചോദ്യശേഖര പ്രകാശനം
 

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഡയറ്റ് തയ്യാറാക്കിയ എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ചോദ്യശേഖരങ്ങളടങ്ങിയ പുസ്തകം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി  ചെയര്‍പേഴ്സണ്‍ ശ്രീമതി.പി.റോസയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ.സരള കേരള പൊതുവിദ്യാഭ്യാസ ഡയറക്ടര്‍  ശ്രീ.എല്‍.രാജന് നല്‍കി പ്രകാശനം ചെയ്തു. കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ശ്രീ. വിനോദ്ബാബു, ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി.പി.ടി.രുഗ്മിണി, കണ്ണൂര്‍ ഡി.ഡി.ഇ. ശ്രീ.ദിനേശന്‍ മഠത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.സി.എം.ബാലകൃഷ്ണന്‍ വിശദീകരണം നല്‍കി. ഡയറ്റ് ലകചറര്‍ ശ്രീ.കെ.ആര്‍. അശോകന്‍ സ്വാഗതവും സീനിയര്‍ ലക്ചറര്‍ ശ്രീ.പി.പവിത്രന്‍ നന്ദിയും പറഞ്ഞു. കണ്ണൂര്‍ നോര്‍ത്ത് എ.ഇ.ഒ, ഹെഡ് മാസ്റ്റര്‍മാര്‍, എസ്.ആര്‍.ജി. കണ്‍വീനര്‍മാര്‍, പി.ടി.എ.ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ